നിശബ്ദത
ചിലപ്പോൾ നിശബ്ദത ഒരു മരമാകാറുണ്ട്.
ധാരാളം ചില്ലകളുള്ള, വേരുകൾ ആഴത്തിലൂന്നിയ നിസ്സംഗതയുടെ ഒരു മഹാവൃക്ഷം
ചിലപ്പോൾ നിശബ്ദത ഒരു പുഴയാകാറുണ്ട്.
പതിഞ്ഞെഴുകുന്ന ശാന്തിയുടെ തെളിനീരൊഴുക്കുന്ന നദി
ചിലപ്പോൾ നിശബ്ദത നിശയാകാറുണ്ട്.
എല്ലാം മറച്ചു പിടിക്കുക്കുന്ന, ഒന്നിനെയും വ്യക്തമാക്കാത്ത, സഹനത്തിലും പൊഴിക്കുന്ന ചിരിപോലെ ഒന്ന്
ചിലപ്പോൾ നിശബ്ദത ഒരു ഭാഷയാവാറുണ്ട്.
ചിലർക്കു മാത്രം ചിരപരിചിതമായ ഒരു ഭാഷ
ചിലപ്പോൾ നിശബ്ദത മരണമാകാറുണ്ട്.
ആർക്കും പിടിതരാത്ത മൂകമായ ശൂന്യത പോലെ
Comments
Post a Comment