ചരിത്രം

അങ്ങനെയിരിക്കെ ഒരു ദിവസം ചരിത്രം ഇടിഞ്ഞു വീണു
അടിത്തറയ്ക്ക് ബലമില്ലാത്തതുകൊണ്ടാണെന്ന് ചിലർ
കെട്ടിപ്പടുത്ത പലരേയും ഒഴിവാക്കിയതിൻ്റെ ശാപംകൊണ്ടാണെന്ന് മറ്റു ചിലർ
വീണ്ടും പടത്തുയർത്തണമെന്ന് യഥാസ്ഥിതികർ
ചരിത്രം അനാവശ്യവും ബാധ്യതയുമാണെന്ന് ചില പുരോഗമന വാദികൾ
രാജ്യതാല്പര്യത്തിനനുസരിച്ച് മാറ്റിപ്പണിയണമെന്ന് ദേശിയതാ വാദികൾ
നീതിബോധമില്ലാത്തതും പക്ഷപാതപരവുമാണെന്ന് വിപ്ലവകാരികൾ
മാറ്റമില്ലാതെ പടുത്തുയർത്തണമെന്ന് ചരിത്രകാരൻമാർ
തങ്ങളുടെ ആളുകൾക്ക് കൂടുതൽ ഇടം നൽകണമെന്ന് സമുദായ നേതാക്കൾ
മികവുറ്റ രീതിയിൽ പണിതു തരാമെന്ന് ബഹുരാഷ്ട്ര കമ്പനികൾ
പുതിയ ചരിത്രം തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണപക്ഷം
ചരിത്രം മാപ്പു നൽകില്ലെന്നു പ്രതിപക്ഷം
അങ്ങനെ പോയി വാദങ്ങളും പ്രതിവാദങ്ങളും
അപ്പോഴും ചരിത്രമവിടെക്കിടക്കുകയായിരുന്നു ചിതലരിച്ചുകൊണ്ട്

Comments

Popular posts from this blog

ചെമ്പകപ്പൂവ്

The Angel Who Fell In Love With A Demon

ഓർമ്മഭ്രഷ്ട്