Posts

Showing posts from July, 2020

ചെമ്പകപ്പൂവ്

ഏറ്റവും മികച്ച യാത്രകളെല്ലാം വീട്ടിലേക്കുള്ള യാത്രകളായിരിക്കും പ്രത്യേകിച്ച അന്യദേശത്ത് ജേലി ചെയ്യുന്ന ,  ഗൃഹാതുരതയുടെ ശ്വാസംമുട്ടൽ അനുഭവിക്കുന്നവർക്ക്... എന്നിരിന്നാലും യാത്രകളെ ഇഷ്ടപ്പൊടാതിരിക്കാൻ വയ്യ- ചിലപ്പോഴെല്ലാം പുതിയത് തേടി മറ്റു ചിലപ്പോൾ പഴയതെല്ലാം മറക്കാൻ വേണ്ടിയും. ഇങ്ങനെയെല്ലാം ആലോചിച്ചു കൂട്ടുന്നതിനിടയിൽ അവൾ ആ വിളികേട്ടു "ടിക്കറ്റ് ,  ടിക്കറ്റ്". കയ്യിൽപ്പിടിച്ചിരുന്ന നോട്ട് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു "പഴയന്നൂർ". ഹാവൂ! സമാധാനമായി ഇനി ഇറങ്ങുന്നതുവരെ എൻ്റെ മനോരാജ്യത്തിലേക്ക് ആരും അതിക്രമിച്ച് കടക്കില്ല. അവൾ ബസ്സിൻ്റെ ജാലക സീറ്റിലിരുന്ന് ചിന്തിച്ചു. അതെപ്പോഴും അങ്ങനെയാണ് യാത്ര ചെയ്യുമ്പോൾ സൈഡ് സീറ്റ് അവൾക്ക് നിർബന്ധമാണ്. ആ സമയങ്ങളിൽ അവൾ ഈ ലോകം കണ്ട ഏറ്റവും മികച്ച തത്വചിന്തകരിൽ ഒരാളായി മാറും. ജീവിതം ,  മരണം ,  ഭാവി ,  ഭൂതം ,  വർത്തമാനം തുടങ്ങി ഒട്ടനവധി വിഷയങ്ങളിലെല്ലാം അവൾ പുതിയ മാനങ്ങൾ കണ്ടെത്തും. ഒറ്റക്കിരിക്കുമ്പോഴെല്ലാം അവൾ വാചാലയാണ്. പുറമേക്കുള്ള കാഴ്ചയിൽ അവൾ ധ്യാനിക്കുകയാണെന്നേ തോന്നൂ. എന്നാൽ ഉള്ളിൽ ചിലപ്പോൾ തൻ്റെതന്നെ മനസാക്ഷിയുമായി സുദീർഘമായ വാഗ്വാ