ചെമ്പകപ്പൂവ്


ഏറ്റവും മികച്ച യാത്രകളെല്ലാം വീട്ടിലേക്കുള്ള യാത്രകളായിരിക്കും പ്രത്യേകിച്ച അന്യദേശത്ത് ജേലി ചെയ്യുന്നഗൃഹാതുരതയുടെ ശ്വാസംമുട്ടൽ അനുഭവിക്കുന്നവർക്ക്... എന്നിരിന്നാലും യാത്രകളെ ഇഷ്ടപ്പൊടാതിരിക്കാൻ വയ്യ- ചിലപ്പോഴെല്ലാം പുതിയത് തേടി മറ്റു ചിലപ്പോൾ പഴയതെല്ലാം മറക്കാൻ വേണ്ടിയും. ഇങ്ങനെയെല്ലാം ആലോചിച്ചു കൂട്ടുന്നതിനിടയിൽ അവൾ ആ വിളികേട്ടു "ടിക്കറ്റ്ടിക്കറ്റ്". കയ്യിൽപ്പിടിച്ചിരുന്ന നോട്ട് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു "പഴയന്നൂർ". ഹാവൂ! സമാധാനമായി ഇനി ഇറങ്ങുന്നതുവരെ എൻ്റെ മനോരാജ്യത്തിലേക്ക് ആരും അതിക്രമിച്ച് കടക്കില്ല. അവൾ ബസ്സിൻ്റെ ജാലക സീറ്റിലിരുന്ന് ചിന്തിച്ചു.

അതെപ്പോഴും അങ്ങനെയാണ് യാത്ര ചെയ്യുമ്പോൾ സൈഡ് സീറ്റ് അവൾക്ക് നിർബന്ധമാണ്. ആ സമയങ്ങളിൽ അവൾ ഈ ലോകം കണ്ട ഏറ്റവും മികച്ച തത്വചിന്തകരിൽ ഒരാളായി മാറും. ജീവിതംമരണംഭാവിഭൂതംവർത്തമാനം തുടങ്ങി ഒട്ടനവധി വിഷയങ്ങളിലെല്ലാം അവൾ പുതിയ മാനങ്ങൾ കണ്ടെത്തും. ഒറ്റക്കിരിക്കുമ്പോഴെല്ലാം അവൾ വാചാലയാണ്. പുറമേക്കുള്ള കാഴ്ചയിൽ അവൾ ധ്യാനിക്കുകയാണെന്നേ തോന്നൂ. എന്നാൽ ഉള്ളിൽ ചിലപ്പോൾ തൻ്റെതന്നെ മനസാക്ഷിയുമായി സുദീർഘമായ വാഗ്വാദത്തിലായിരിക്കും.

മണിക്കൂറുകൾ എത്രയായി ഈ യാത്ര തുടങ്ങിയിട്ട്ഇനിയും വീടെത്തിയിട്ടില്ല. അവൾ ചിന്തിച്ചു. ഒരു വലിയ യാത്രയായിരുന്നു ആദ്യം കാറിൽ പിന്നെ ട്രയിനിൽ ഇപ്പോഴിതാ ബസ്സിൽ. തന്നെക്കുറിച്ച്തന്നെ ആലോചിച്ചപ്പോൾ അവൾക്ക് അത്ഭുതം തോന്നി. കോളേജിലേക്കു പോലും ഒറ്റയ്ക്ക് പോവത്ത ആൾ ഇന്ന് ഒറ്റയ്ക്ക് എവിടേക്കും വേണമെങ്കിലും പോവാം എന്നായി. വീട് വിട്ട് മറ്റൊരിടത്തും പോകാൻ താല്പര്യമില്ലാത്തയാൾ ഇന്ന് ജോലി ചെയ്യുന്നത് ബാംഗ്ലൂരിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ! കോളേജിനെപ്പറ്റി ആലോചിച്ചപ്പഴേക്കും ഇതാ കോളേജ് സ്റ്റോപ്പ് എത്തിയിരിക്കുന്നു. ഇവിടെയെത്തുംമ്പോഴെല്ലാം അവളുടെ മനസ്സിൻ്റെ ഒരു കോണിൽ ഒരു നീറ്റൽ അനുഭവപ്പെടും. കോളേജിൽവലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലഏതാണ്ടെല്ലാം പഴയപോലെ തന്നെഅങ്ങിങ്ങ് കുട്ടികളുടെ ചെറുകൂട്ടങ്ങൾആരവങ്ങൾഉത്സാഹത്തിമർപ്പുകൾ. ഈ കണിക്കൊന്നയെന്തിനാ ഇപ്പോഴും പൂത്തു നിൽക്കുന്നത്! അവൾക്ക് ആശ്ചര്യം തോന്നി. വിഷുവും ഗ്രീഷ്മവും എല്ലാം കഴിഞ്ഞിപ്പോൾ ഇടവപ്പാതിയുടെ സമയമായിഎന്നിട്ടും കാലത്തെ അതിജീവിച്ച് ആ കണിക്കൊന്നയങ്ങനെ നിൽക്കുന്നു.

ചിന്തകളുടെ ഈ പോക്കിനെ തടയിടുന്നതിനുവേണ്ടി അവൾ തൻ്റെ ഫോണെടുത്ത് പരതി. അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്ഥലമെത്തിയിരിക്കുന്നു. തൻ്റെ റക്ക്സാക്കുംലാപ്ടോപ്പ് ബാഗുമെടുത്ത് അവൾ ഇറങ്ങിനടന്നു. മഴക്കാലമാണ് പക്ഷേ ആകാശം മുഖം വീർപ്പിച്ച് നിൽക്കുന്നതല്ലാതെ മഴപെയ്യുന്നില്ല. മഴയെ ഇഷ്ടപ്പെട്ട്മഴ ആസ്വദിക്കാൻ വേണ്ടി വന്നിട്ടിപ്പോൾ മഴ പെയ്യാതിരിക്കുമോചെമ്മനം ചാക്കോയുടെ കവിത നെല്ലാണ് അവളുടെ മനസ്സിലേക്ക് ഓടി വന്നത്. ഉത്തരേന്ത്യയിൽ ഒരുപാടു കാലം ജീവിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്ന കവിതയിലെ നായകൻ്റെ മനസ്സു മുഴുവൻ 'അതികിരയുടെ ചോറായിരുന്നു. പക്ഷേ വീടെത്തിയപ്പോഴാണ് അറിയുന്നത് ഇപ്പോൾ ആരും നെൽകൃഷി ചെയ്യുന്നില്ലെന്ന്. അങ്ങനെ റേഷൻ ഗോതമ്പു കൊണ്ട് തൃപ്തിപ്പെട്ട നമ്മുടെ കവിതാനായകൻ. ആ ഗതി തനിക്ക് വരുമോപുതിയ ഫോൺ വാങ്ങിയിട്ട് മഴക്കാലത്തിൻ്റെ പല പോസിലുള്ള ഫോട്ടോകൾ സ്റ്റാറ്റസ് ഇടാൻ പറ്റാതെ വരുമോ?

വീട്ടിൽക്കയറിച്ചെല്ലുമ്പോൾ പൂമുഖത്ത് സമയം കണക്കാക്കി അവളുടെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. അവളെക്കണ്ടതും മനസ്സിലെ ചിരി മുഖത്ത് വരുത്താതെ അവർ പറഞ്ഞു, "നിനക്കിപ്പോഴാണ് ഇങ്ങോട്ട് വരാൻ തോന്നിയത് അല്ലേവെക്കേഷന് ഇവിടെ എല്ലാവരും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും പോയപ്പോഴാണ് അവൾക്ക് സമയം കിട്ടിയത്."

അമ്മയെപ്പേഴും അങ്ങനെയാണ്ഒറ്റയ്ക്കാണ് വരുന്നതെന്നറിഞ്ഞാൽപ്പിന്നെ വീടെത്തുന്നവരെയും വിളിയോട് വിളിയാണ്വീടെത്തിയിലോ പിന്നെ 'എന്ന ഭാവവും. സരോജിനിയമ്മേ ഒരു ദിവസം ഞാനെൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കും. അവൾ ചെറുചിരിയോടെ ആലോചിച്ചു എന്നിട്ട് പറഞ്ഞു
"വേനലവധിക്ക് വന്നാൽ എനിക്കെങ്ങനെ ഇടവപ്പാതി കാണാൻ കഴിയുംഞാൻ വന്നതേ മഴ കാണാനല്ലേ?"

"അപ്പൊ നിനക്ക് ഞങ്ങളെയൊന്നും കാണണ്ടേ?"
"ചൂടാവല്ലെ നിങ്ങളെക്കാണാനും കൂടിയല്ലേ ഞാൻ വന്നത്. ബൈ ദ ബൈ മിസറ്റർ ശങ്കരൻ എവിടെയാണ്?"

"അച്ഛനെ പേരെടുത്ത് വിളിക്കുന്നോടിആരെങ്കിലും കേട്ടാൽ വളർത്തുദോഷം എന്നേ പറയൂ."

"എൻ്റമ്മേ 'മിസ്റ്റർഎന്ന് ഞാൻ ആംഗലേയത്തിൽ ബഹുമാനത്തോടെ സംബോധന ചെയ്തതല്ലേ"

"ഇംഗ്ലീഷ് നീ എന്നെ പഠിപ്പിക്കേണ്ടനിന്നെക്കാളും മുൻപ് ഇംഗ്ലീഷ് പഠിച്ചത് ഞാനാ." അമ്മ കുറച്ച് അഭിമാനത്തോടു കൂടി പറഞ്ഞു.

"അതു ശരിയായിരിക്കും പക്ഷേ ഇംഗ്ലീഷ് അല്ല ഇംഗ്ലിഷ്. ഒന്നുകൂടി പറയൂ കേൾക്കട്ടെ"
"പോയി കുളിച്ചിട്ട് വാ പെണ്ണേ എന്നിട്ടെന്തെങ്കിലും കഴിക്ക്."

കുളികഴിഞ്ഞ് നല്ല ചുടു ദോശയും ചട്നിയും കഴിക്കുന്നതിൻ്റെ ഇടയിൽ ഊൺ മേശയിലെ ഒരു പാത്രത്തിൽ അവളുടെ കണ്ണുകൾ ഉടക്കി. നിറയെ ചെമ്പകപ്പൂക്കൾ. അതിൽ ഒരെണ്ണം പതിയെ എടുത്ത് അവൾ മണത്തു നോക്കി. അവൾ പരിസരം മറക്കുകയായിരുന്നു. അമ്മയുടെ ശബ്ദം അവളെ ഉണർത്തി.
"അതോ നീ നട്ട മരത്തിൽ ഉണ്ടായതാ. നിറയെയുണ്ട്. ഇവിടെ ഇതു ചോദിച്ചിട്ട് കുറേ കുട്ടികൾ വരാറുണ്ട് അവർക്ക് കൊടുക്കാനാ."
"ഉം". അവൾ ഒന്നു മൂളുക മാത്രം ചെയ്ത് എഴുന്നേറ്റു പോയി കൈ കഴുകി എന്നിട്ട് ഒന്നും മിണ്ടാതെ തൊടിയിലെ തൻ്റെ ചെമ്പക മരത്തിൻ്റെ അടുത്തു പോയി. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കണ്ടതിനേക്കാളും വളർന്നിട്ടുണ്ട്. നിറയെ പൂക്കളുമുണ്ട്. ഇവിടെ ഇങ്ങനെ വന്നു നിൽക്കുമ്പോൾ താൻ എപ്പോഴും ഭൂതകാലത്തിലേക്ക് വഴുതി വീഴാറുണ്ട്. അവളോർത്തു. അവിടെ നിന്ന് തിരിച്ച് കയറാനാണ് ബുദ്ധിമുട്ട്. 

അങ്ങനെയൊരു ഭൂതകാലച്ചുഴിയിലവൾപെടുമ്പോൾ എപ്പോഴും അവനുമുണ്ടാവാറുണ്ട്. മുഖത്ത് എപ്പോഴും ഒരു ചെറുപുഞ്ചിരിയുള്ളതനിക്കെപ്പോഴും ചെമ്പകപ്പൂക്കൾ തരാറുണ്ടായിരുന്ന അവൻ. അവൾ ചേദിക്കാറുണ്ട് നീ എന്തിനാണെപ്പോഴും ഈ ചെമ്പകപ്പൂക്കൾ തരുന്നതെന്ന്. അപ്പോൾ വിദൂരതയിൽ നിന്ന് കണ്ണെടുക്കാതെ അവൻ പറയും
"സുജേ... നാളെഎന്നു വച്ചാൽ ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് നീ എപ്പോഴെങ്കിലും എന്നെ ഓർക്കാനിടവന്നാൽ നിൻ്റെ മനസ്സിൽ ആദ്യം വരേണ്ടത് ഈ ചെമ്പകപ്പൂക്കളുടെ സുഗന്ധമായിരിക്കണം."

അവൻ ക്രാന്തദർശിയായിരുന്നു. അവനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം സുജയുടെ മനസ്സു നിറയെ ചെമ്പകപ്പൂക്കളായിരുന്നു. അതിൻ്റെ സുഗന്ധവും. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവൻ ആരാകുമായിരുന്നുഅവൻ ഒരു കവിയാകുമായിരുന്നു.അവൾ ഓർത്തു. ലോകം അറിയപ്പെടുന്ന ഒരു കവി.
"ജീവിച്ചിരുന്നപ്പോൾ അവൻ നിനക്കാരായിരുന്നു?" അപ്രതീക്ഷിതമായിരുന്നു അവളുടെ മന:സാക്ഷിയുടെ ആ ചോദ്യം. അതിനു മുന്നിൽ അവൾ പതറിപ്പോയി. നിറഞ്ഞ കണ്ണുകൾകൊണ്ട് കാഴ്ച്ച മങ്ങിയ വഴിയിലൂടെ അവൾ തിരികെ തൻ്റെ മുറിയിലെത്തി പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്ന് തൻ്റെ ഡയറിയെടുത്തു. എന്നിട്ട് നനഞ്ഞുകുതിർന്നൊട്ടിയുണങ്ങിയ ആ പേജെടുത്തവൾ വായിച്ചു
"എൻ്റെ ചെമ്പകമൊട്ടിൻ്റെ ഓർമ്മയ്ക്ക്".

Comments

Post a Comment

Popular posts from this blog

The Angel Who Fell In Love With A Demon

ഇറവെള്ളം

അന്യോന്യം