അന്യോന്യം

നമ്മളന്യോന്യം മറന്നു തുടങ്ങിയിരിക്കുന്നു

നിസ്സംഗതയുടെ ആവരണം നമ്മുടെ കാഴ്ചയെ മറച്ചിരിക്കുന്നു

ഗൃഹാതുരതയിൽ കുതിർന്ന നമ്മുടെ ഭൂതകാലം,

വർത്തമാനത്തിന്റെ പോക്കുവെയിൽകൊണ്ട് ഉണങ്ങിയിരിക്കുന്നു

ഇടവപ്പാതി പെയ്തിറങ്ങിയ സന്ധ്യകളിലെ നനുത്ത ഓർമ്മകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു

നാമേറെ മൗന ദൂരങ്ങൾ താണ്ടിയിരിക്കുന്നു




Comments

Post a Comment

Popular posts from this blog

ചെമ്പകപ്പൂവ്

ഇറവെള്ളം