ഏറ്റവും മികച്ച യാത്രകളെല്ലാം വീട്ടിലേക്കുള്ള യാത്രകളായിരിക്കും പ്രത്യേകിച്ച അന്യദേശത്ത് ജേലി ചെയ്യുന്ന, ഗൃഹാതുരതയുടെ ശ്വാസംമുട്ടൽ അനുഭവിക്കുന്നവർക്ക്... എന്നിരിന്നാലും യാത്രകളെ ഇഷ്ടപ്പൊടാതിരിക്കാൻ വയ്യ- ചിലപ്പോഴെല്ലാം പുതിയത് തേടി മറ്റു ചിലപ്പോൾ പഴയതെല്ലാം മറക്കാൻ വേണ്ടിയും. ഇങ്ങനെയെല്ലാം ആലോചിച്ചു കൂട്ടുന്നതിനിടയിൽ അവൾ ആ വിളികേട്ടു "ടിക്കറ്റ്, ടിക്കറ്റ്". കയ്യിൽപ്പിടിച്ചിരുന്ന നോട്ട് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു "പഴയന്നൂർ". ഹാവൂ! സമാധാനമായി ഇനി ഇറങ്ങുന്നതുവരെ എൻ്റെ മനോരാജ്യത്തിലേക്ക് ആരും അതിക്രമിച്ച് കടക്കില്ല. അവൾ ബസ്സിൻ്റെ ജാലക സീറ്റിലിരുന്ന് ചിന്തിച്ചു. അതെപ്പോഴും അങ്ങനെയാണ് യാത്ര ചെയ്യുമ്പോൾ സൈഡ് സീറ്റ് അവൾക്ക് നിർബന്ധമാണ്. ആ സമയങ്ങളിൽ അവൾ ഈ ലോകം കണ്ട ഏറ്റവും മികച്ച തത്വചിന്തകരിൽ ഒരാളായി മാറും. ജീവിതം, മരണം, ഭാവി, ഭൂതം, വർത്തമാനം തുടങ്ങി ഒട്ടനവധി വിഷയങ്ങളിലെല്ലാം അവൾ പുതിയ മാനങ്ങൾ കണ്ടെത്തും. ഒറ്റക്കിരിക്കുമ്പോഴെല്ലാം അവൾ വാചാലയാണ്. പുറമേക്കുള്ള കാഴ്ചയിൽ അവൾ ധ്യാനിക്കുകയാണെന്നേ തോന്നൂ. എന്നാൽ ഉള്ളിൽ ചിലപ്പോൾ തൻ്റെതന്നെ മനസാക്ഷിയ...
ഗൃഹാതുരത നീയല്ലേ പറഞ്ഞത് പുതുമഴയെക്കുറിച്ചുള്ള ഓർമ്മകൾക്ക് പുതുമഴയേക്കാൾ കുളിരുണ്ടെന്ന്! പുതുമണ്ണിൻ്റെ ഗന്ധത്തിന് നിർജീവമായ ഗൃഹാതുരതയ്ക്ക് ചിറകുകൾ നൽകാൻ കഴിയുമെന്ന്! ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിലും ഒരായിരം മരപ്പെയ്ത്തുകളാണ് മനസ്സു നിറയെ… വസന്തത്തിൻ്റെയല്ല ഈറനണിഞ്ഞ ഇടവപ്പാതിയുടെ ഞാനിനിയീ കടലാസു തോണികൾ ഉണ്ടാക്കട്ടെ പിന്നെയീ കാത്തിരിപ്പ് പുതുമഴയ്ക്കും വരിവെള്ളത്തിനും വേണ്ടി… അന്നു നിനക്കായി സമ്മാനിക്കുക ഗ്രീഷ്മാവധി കഴിഞ്ഞു മടങ്ങിപ്പോകാൻ നിൽക്കുന്ന അവസാനത്തെ കണിക്കൊന്നയായിരിക്കും... യാത്ര ഇനിയൊരു യാത്ര പോകണം ആരോടും പറയാതെ, ഇടവപ്പാതി പെയ്തൊഴിഞ്ഞ ഇടവഴികളിലൂടെ പുലരിപ്പൂക്കളെയും തേടി, ഗ്രീഷ്മം വരച്ചുവെച്ച മൃഗതൃഷ്ണകൾ തേടി, വസന്തത്തിൻ്റെ വർണ്ണങ്ങളെത്തേടി, ഒടുവിൽ എല്ലാ യാത്രകളും അവസാനിക്കുന്ന ഇടം തേടി, അന്നു നീയറിയുക എൻ്റെ മൗനങ്ങളിൽ കൊരുത്തുവെച്ച വാക്കുകൾക്ക് ഒരു അക്ഷര പ്രപഞ്ചം തീർക്കാൻ കഴിയുമായിരുന്നെന്ന്... ജന്മാന്തരങ്ങളിൽ നീയും ഞാനും ഞാൻ ഇലയായിരുന്നു നീ ശരത്കാലവും പിന്നെ ഞാൻ വേഴാമ്പലായി നീ ഗ്രീഷ്മവും നീ നിലാവായപ്പോൾ ഞാൻ സൂര്യകാന്തിയും ഒടുവിൽ ഞാൻ നിഴലായപ്പോൾ നീ വെളിച്ചവും ജന്മാന്തരങ്ങളിൽ ന...
❤️
ReplyDelete