തുലാവര്‍ഷപ്പച്ച

ഓർമ്മപ്പച്ച
ഇലച്ചാർത്തുകളെ ഈറനണിയിച്ച ഇടവപ്പാതിയും 
തുലാവര്‍ഷപ്പച്ചയും
പിന്നെ
ഗൃഹാതുരതയുടെ അനര്‍ഗള വര്‍ഷവും 
ഓർമ്മകൾ തന്നെയാണ് നൊമ്പരവും 
ഓർമ്മകൾ തന്നെയാണ് ലഹരിയും
ഓർമ്മകൾ തന്നെയാണ് ആലംബവും


നാം നനഞ്ഞ മഴകൾ
ഇനിയീ ഗൃഹാതുരതയുടെ വഴി മുഴുവൻ തിരിച്ചു നടക്കണം… ഒറ്റയ്ക്ക്… മൂകമായി
ഓർമ്മകളുടെ തുലാവർഷപ്പച്ച തേടി
ഒരുമിച്ചു നനഞ്ഞ മഴകളെല്ലാം ഊഷ്മളമായായിരുന്നു
ഒറ്റയ്ക്കു നനഞ്ഞ മഴകൾ തീക്ഷ്ണവും


ഓർമ്മകളുടെ കടവിൽ
ഇനി ഞാനിവിടെ ഇരിക്കട്ടെ,
ഈ നിളാതീരത്ത്
ഓർമ്മകളുടെ കടവിൽ
ഗൃഹാതുരതയുടെ വള്ളവും കാത്ത്


നീയും ഞാനും
ഇനി നീ കാറ്റാവുക
ഞാനീ മെഴുതിരി നാളവും
 എന്നിട്ട് നീ എന്നെപ്പുണരുക
അങ്ങനെ നിന്നിലലിയാൻ...

Comments

Popular posts from this blog

ചെമ്പകപ്പൂവ്

ഇറവെള്ളം

അന്യോന്യം