കാത്തിരിപ്പ്
'ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർക്കുമ്പോൾ നമുക്ക് തോന്നാറില്ലേ കാലം അവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നു എന്ന്. ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ. പക്ഷേ, കാലം എവിടെയും സ്ഥായിയായി നിലകൊള്ളുന്നില്ല. അതൊരു ഒഴുക്കാണ് അത് ഒഴുകിക്കെണ്ടേയിരിക്കന്നു'. തന്റെ പുതിയ കഥയിലെ ആദ്യ വാചകങ്ങൾ എഴുതിയപ്പോഴേക്കും അയാളുടെ മനസ്സിലേക്ക് കുറേ ഓർമ്മകൾ കടന്നു വന്നു. അങ്ങനെ ഓർമ്മകളുടെ അയനങ്ങളിൽ അയാൾ ആമഗ്നനായി. ആ ചിന്തകളിൽ നിന്ന് അയാളെ മോചിപ്പിച്ചത് ഒരു വാട്ട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. അയാൾ ഫേണടുത്തു നോക്കി 'ദിശാ ചക്രവർത്തി' 'Hi, Anand r u still loitering in your memories?' 'Hav u made up your mind?' ഇവൾക്ക് തന്റെ മനസ്സു വായിക്കാനുള്ള കഴിവുണ്ട് എന്നു തോന്നുന്നു. 'I'm undecided' അയാൾ തിരിച്ചയച്ചു. I'll come and let's decide then അവൾ വീണ്ടും അയച്ചു Most welcome എന്നയച്ച് അയാൾ ഫോണ് താഴെ വച്ചു. ദിശാ ചക്രവർത്തി. ഷില്ലോങ്ങിലെ ആനന്ദിന്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ദിശ. പകുതി മലയാളിയാണ്. അമ്മ മലയാളി, അച്ഛൻ ബംഗാളി....