Posts

Showing posts from June, 2022

ഓർമ്മകളുടെ ഇടനാഴി

ഓർമ്മകളുടെ ഇടനാഴി ഇടക്കെങ്കിലും ഗൃഹാതുരതയുടെ ഈ ഇടനാഴിയിലൂടെ ഒന്നു നടക്കണം കാലം ഇവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നുവെന്ന തീവ്രാനുഭൂതി തരുന്ന ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർത്തെടുക്കാൻ പിന്നെ… ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ… കാലമെത്ര കഴിഞ്ഞാലും തിരിഞ്ഞു നോക്കാൻ, തിരിച്ചുപോകാൻ ബാക്കി വെച്ച ശേഷിപ്പ് ജനിമൃതികൾ നിളേ, നീ ഇനിയും ഒഴുകുക നിറഞ്ഞ് നിറഞ്ഞ് നിന്റെ ശാന്തിതൻ തീരത്ത് ഞാനൊന്നു വിശ്രമിക്കട്ടെ മണ്ണ് മണ്ണിനോട് ചോദിച്ചു "പൂർവ്വാശ്രമത്തിൽ നിങ്ങൾ ആരെല്ലമായിരുന്നു?" "ഇലയായിരുന്നു ഞാൻ "ഞാൻ ശിലയും" "ഞാനൊരു പൂവായിരുന്നു" "ഞാൻ മനുഷ്യനും" മധ്യവേനലവധി ഗ്രീഷ്മം കൊഴിച്ചൊരീ വാകകൾ വീഴും വിജനമാം വീഥിതൻ വ്യഥയാരു കേൾക്കാൻ ഏറെപ്പഴകീയൊരിടനാഴിയിലെങ്ങും നീറിപ്പടരുന്നു മൂകമാം ഗദ്ഗദം നീലാംബരി ആരോ മറന്നുവെച്ച നീലാംബരീ… നീയ്യീ പൊഴിക്കുന്ന സുഗന്ധത്തിന് സ്മരണകളുടെ ഊഷ്മളതയുണ്ട് സമരസപ്പെടാത്തതിന്റെ തീക്ഷ്ണതയുണ്ട് ആരോ മറന്നുവെച്ച നീലാംബരീ നീ പരത്തുക നിന്റെയീ സുഗന്ധം സംവത്സരങ്ങൾക്കപ്പുറം…

Procrastinated Revolutionary

I can't afford a silence now The arrow has been shot somewhere I know it will come to me eventually  Yet I don't want to disrupt this silence  A soothing sedation silently veneers me And a lethargy pervades I've always been misinformed by the spectacles That the arrow is far far away Even when it pierced many hearts I believed it was too early to respond And I waited for the right time To deconstruct all the hierarchies But right time is fluid, floating and therefore can't be located And the procrastinated revolutionary affected by materialism Aberrated from his path Now it is too late The arrow is piercing my heart Still I don't want to break the silence Coz the right time is far far away