Posts

Showing posts from July, 2020

ചെമ്പകപ്പൂവ്

        ഏറ്റവും മികച്ച യാത്രകളെല്ലാം വീട്ടിലേക്കുള്ള യാത്രകളായിരിക്കും പ്രത്യേകിച്ച അന്യദേശത്ത് ജേലി ചെയ്യുന്ന, ഗൃഹാതുരതയുടെ ശ്വാസംമുട്ടൽ അനുഭവിക്കുന്നവർക്ക്... എന്നിരിന്നാലും യാത്രകളെ ഇഷ്ടപ്പൊടാതിരിക്കാൻ വയ്യ- ചിലപ്പോഴെല്ലാം പുതിയത് തേടി മറ്റു ചിലപ്പോൾ പഴയതെല്ലാം മറക്കാൻ വേണ്ടിയും. ഇങ്ങനെയെല്ലാം ആലോചിച്ചു കൂട്ടുന്നതിനിടയിൽ അവൾ ആ വിളികേട്ടു "ടിക്കറ്റ്, ടിക്കറ്റ്". കയ്യിൽപ്പിടിച്ചിരുന്ന നോട്ട് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു "പഴയന്നൂർ". ഹാവൂ! സമാധാനമായി ഇനി ഇറങ്ങുന്നതുവരെ എൻ്റെ മനോരാജ്യത്തിലേക്ക് ആരും അതിക്രമിച്ച് കടക്കില്ല. അവൾ ബസ്സിൻ്റെ ജാലക സീറ്റിലിരുന്ന് ചിന്തിച്ചു.         അതെപ്പോഴും അങ്ങനെയാണ് യാത്ര ചെയ്യുമ്പോൾ സൈഡ് സീറ്റ് അവൾക്ക് നിർബന്ധമാണ്. ആ സമയങ്ങളിൽ അവൾ ഈ ലോകം കണ്ട ഏറ്റവും മികച്ച തത്വചിന്തകരിൽ ഒരാളായി മാറും. ജീവിതം, മരണം, ഭാവി, ഭൂതം, വർത്തമാനം തുടങ്ങി ഒട്ടനവധി വിഷയങ്ങളിലെല്ലാം അവൾ പുതിയ മാനങ്ങൾ കണ്ടെത്തും. ഒറ്റക്കിരിക്കുമ്പോഴെല്ലാം അവൾ വാചാലയാണ്. പുറമേക്കുള്ള കാഴ്ചയിൽ അവൾ ധ്യാനിക്കുകയാണെന്നേ തോന്നൂ. എന്നാൽ ഉള്ളിൽ ചിലപ്പോൾ തൻ്റെതന്നെ മനസാക്ഷിയ...