Posts

Showing posts from December, 2023

ഓർമ്മഭ്രഷ്ട്

എന്നിരിന്നാലും നീ എന്നെ ഓർക്കേണ്ടതായിരുന്നു മങ്ങിയ ഭൂതകാലത്തിന്റെ അരണ്ട വെളിച്ചത്തിലെങ്കിലും നീയെന്നെ തിരിച്ചറിയണമായിരുന്നു ഓർമ്മകളുടെ അയനങ്ങളിലൊന്നിലെങ്കിലും നിനക്കെന്നെ തിരയാമായിരുന്നു എന്നെക്കണ്ടെത്താൻ നിനക്കെളുപ്പമായിരുന്നു വിസ്മൃതിയിലാണ്ടു പോകുന്ന ഓർമ്മകൾക്ക് ഒരു കച്ചിത്തുരുമ്പ് തന്നാൽ മാത്രം മതിയായിരുന്നു അപ്പോൾ നീ നിസ്സംഗതയുടെ വിലങ്ങുകളെ കൈകളിൽ അണിഞ്ഞു അങ്ങനെ ഞാൻ ഭ്രഷ്ടനായി, നിന്റെ ഗൃഹാതുരതയുടെ കോവിലിൽ നിന്ന്