ഓർമ്മകളുടെ പ്രാന്തപ്രദേശങ്ങൾ
മൗനി നാം എന്നു മുതലാണ് മൗനികളായി മാറിയതെന്ന് നിനക്കറിയാമോ? ബാല്യത്തിൽ നിന്ന് നാം നടന്നകന്നതുമുതൽ ഋതുക്കൾ വെറും പ്രതിഭാസം മാത്രമാണെന്ന് കേട്ടതു മുതൽ മഴ കാലാവസ്ഥാ മാറ്റമാണെന്ന് പറഞ്ഞു തന്നപ്പേൾ മരങ്ങൾ തടികൾ മാത്രമാണെന്ന് കേട്ടപ്പോൾ മണ്ണിന് ആത്മാവില്ലെന്ന് കേട്ടതു മുതൽ അങ്ങനെ നമ്മൾ മൗനികളായി നോട്ടുപുസ്തകങ്ങൾ പഴയ നോട്ടുപുസ്തകങ്ങൾക്ക് ജീവനുണ്ടത്രേ! ആലസ്യത്തിലണ്ടുപോയ സിദ്ധാന്തങ്ങൾക്കപ്പുറം താളുകൾ മറിക്കുമ്പോൾ കാണം ഏറ്റവും മികച്ച തത്വചിന്തകൾ സൗഹൃദത്തിൻ്റെ കലഹങ്ങൾ രഹസ്യ പ്രണയ കവിതകൾ പിന്നെ... പിന്നെ കണ്ണിരു വീണു മാഞ്ഞു പോയ മൂകമായ അക്ഷരങ്ങൾ ദേശാടനപ്പക്ഷികൾ ഓർമ്മകൾ ദേശാടനപ്പക്ഷികളാണത്രേ! വർത്തമാനകാലത്തെയുപേക്ഷിച്ച്, ഭൂതകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് പറക്കുന്ന പക്ഷികൾ ഇന്നലെകൾ ആ ചാമ്പയ്ക്കാമരം ഇന്നില്ല ഗൃഹാതുരതയിലേക്ക് നടന്ന് വഴിയേറെ ചെല്ലുമ്പോൾ കായ്ച്ചു നിൽക്കുന്ന ആ മരം കാണാം ഇലകൾക്കിടയിൽ മറച്ചു വെച്ചിരിക്കുന്ന ചുവപ്പും വെളുപ്പുമായ ബാല്യകാല സന്തോഷങ്ങൾ ആ മരം ഇന്നില്ല സൗഹൃദങ്ങളെ എന്നും വരുതിയിലാക്കി നിർത്തിയിരുന്ന ചെമ്പകവും ഇന്നില്ല അരളിയും, പിച്ചിയും, കനകാമ്പരവും, വെള്ളക്കൊടുവേലിയും ...