ധ്രുവങ്ങൾ

നാം, രണ്ടു ധ്രുവങ്ങളിലെ അന്തേവാസികൾ
അകലങ്ങളിൽ അകന്ന്

എകാന്തതയുടെ മഞ്ഞുമൂടിയ കൊടുമുടിയിലെ വിരസ ജന്മങ്ങൾ

ശീതക്കാറ്റിലും അണയാത്ത നെരിപ്പോടുള്ളിൽ സൂക്ഷിക്കുന്നവർ

തീരാശൈത്യത്തിലും വസന്തത്തിൻ്റെ

ദലമർമ്മരങ്ങൾക്ക് കാതോർക്കുന്നവർ

ധ്രുവ ദീപ്തികളിൽ ഇന്നലെകളുടെ 

വർണ്ണരാജി കാണുന്നവർ

നാം തമ്മിലറിയാതെ ചേർന്നവർ

പറയാതെ പിരിഞ്ഞവർ

അന്യോന്യം ചിന്തകളിൽ ജീവിക്കുന്നവർ

ആ ചിന്തകളെ അറിയുന്നവർ

നാം ഗൃഹാതുരതയുടെ സ്മാരകശിലകൾ

നാം തമ്മിലകന്നവർ

നാം, രണ്ടു ധ്രുവങ്ങളിലെ അന്തേവാസികൾ

Comments

Popular posts from this blog

ചെമ്പകപ്പൂവ്

ഇറവെള്ളം

The Angel Who Fell In Love With A Demon