Posts

The Sound of Silence

The Sound of Silence It cannot be heard or seen It's a sensation  That can only be felt by the mind Which is calm and serene Memory Lane  I often take a stroll down memory lane  And loiter in the suburbs of memories Each time I visit I make minute alterations And I think this is how the memory works Abandoned Language   When words evaded me unexpectedly I devised a new language. It was as old as antiquity and As soothing as a sedative It is the language of Silence Mastered by many Practiced by some Understood by a few Dead or Alive I'm a seed that forget to sprout I've been in balmy slumber for years But I'm plant in one of my prolonged dreams Am I dead or alive? Fugitive   As the plot progressed, the discontented protagonist ran away from the story. And the readers called him a refugee  The irated author called him a fugitive

Memorabilia

I wonder if you would like to see my once personal treasures? An old box full of petty little things  Remnants of some halcyon days which comprise Red lucky seeds and rosary peas Wrappers of chocolates got on special occasions A few postcards Notebooks that profess my tryst with humble poems And  Expired love letters among other things

കാത്തിരിപ്പ്

'ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർക്കുമ്പോൾ നമുക്ക് തോന്നാറില്ലേ കാലം അവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നു എന്ന്. ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ. പക്ഷേ, കാലം എവിടെയും സ്ഥായിയായി നിലകൊള്ളുന്നില്ല. അതൊരു ഒഴുക്കാണ് അത് ഒഴുകിക്കെണ്ടേയിരിക്കന്നു'. തന്റെ പുതിയ കഥയിലെ ആദ്യ വാചകങ്ങൾ എഴുതിയപ്പോഴേക്കും അയാളുടെ മനസ്സിലേക്ക് കുറേ ഓർമ്മകൾ കടന്നു വന്നു. അങ്ങനെ ഓർമ്മകളുടെ അയനങ്ങളിൽ അയാൾ ആമഗ്നനായി.  ആ ചിന്തകളിൽ നിന്ന് അയാളെ മോചിപ്പിച്ചത് ഒരു വാട്ട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. അയാൾ ഫോണെടുത്തു 'ദിശാ ചക്രവർത്തി' 'Hi, Anand r u still loitering in your memories?' 'Hav u made up your mind?' ഇവൾക്ക് തന്റെ മനസ്സു വായിക്കാനുള്ള കഴിവുണ്ട് എന്നു തോന്നുന്നു. 'I'm undecided' അയാൾ തിരിച്ചയച്ചു. I'll come and let's decide then അവൾ വീണ്ടും അയച്ചു Most welcome എന്നയച്ച് അയാൾ ഫോണ് താഴെ വച്ചു. ദിശാ ചക്രവർത്തി. ഷില്ലോങ്ങിലെ ആനന്ദിന്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ദിശ. പകുതി മലയാളിയാണ്. അമ്മ മലയാളി, അച്ഛൻ ബംഗാളി. മലയാള...

The Bookworm

An unsolicited visitor; A bibliophile in my humble bookshelf Skinny yet erudite Who leaves behind the traces of its existence I don't know what exactly you are called Booklouse, barkfly or paperlouse? Whatever, but the ease of perusal is remarkable How easily you internalize the hard bound books With rock solid theories! Oh! Derrida, Foucault, Lacan had you been that much plainer?

അനാദി

നിശബ്ദത ഒരു നദിയാണ് ചരാചരങ്ങളിലൂടെ ഒഴുകുന്ന,  ചിരപരിചിതമായ നദി അനാദിയിൽ തുടങ്ങി, ഒഴുകിയും നിന്നും പരന്നും ഒടുങ്ങിയും അനന്തതയിലേക്ക് നീളുന്ന നദി

ഓർമ്മകളുടെ ഇടനാഴി

ഓർമ്മകളുടെ ഇടനാഴി ഇടക്കെങ്കിലും ഗൃഹാതുരതയുടെ ഈ ഇടനാഴിയിലൂടെ ഒന്നു നടക്കണം കാലം ഇവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നുവെന്ന തീവ്രാനുഭൂതി തരുന്ന ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർത്തെടുക്കാൻ പിന്നെ… ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ… കാലമെത്ര കഴിഞ്ഞാലും തിരിഞ്ഞു നോക്കാൻ, തിരിച്ചുപോകാൻ ബാക്കി വെച്ച ശേഷിപ്പ് ജനിമൃതികൾ നിളേ, നീ ഇനിയും ഒഴുകുക നിറഞ്ഞ് നിറഞ്ഞ് നിന്റെ ശാന്തിതൻ തീരത്ത് ഞാനൊന്നു വിശ്രമിക്കട്ടെ മണ്ണ് മണ്ണിനോട് ചോദിച്ചു "പൂർവ്വാശ്രമത്തിൽ നിങ്ങൾ ആരെല്ലമായിരുന്നു?" "ഇലയായിരുന്നു ഞാൻ "ഞാൻ ശിലയും" "ഞാനൊരു പൂവായിരുന്നു" "ഞാൻ മനുഷ്യനും" മധ്യവേനലവധി ഗ്രീഷ്മം കൊഴിച്ചൊരീ വാകകൾ വീഴും വിജനമാം വീഥിതൻ വ്യഥയാരു കേൾക്കാൻ ഏറെപ്പഴകീയൊരിടനാഴിയിലെങ്ങും നീറിപ്പടരുന്നു മൂകമാം ഗദ്ഗദം നീലാംബരി ആരോ മറന്നുവെച്ച നീലാംബരീ… നീയ്യീ പൊഴിക്കുന്ന സുഗന്ധത്തിന് സ്മരണകളുടെ ഊഷ്മളതയുണ്ട് സമരസപ്പെടാത്തതിന്റെ തീക്ഷ്ണതയുണ്ട് ആരോ മറന്നുവെച്ച നീലാംബരീ നീ പരത്തുക നിന്റെയീ സുഗന്ധം സംവത്സരങ്ങൾക്കപ്പുറം…

Procrastinated Revolutionary

I can't afford a silence now The arrow has been shot somewhere I know it will come to me eventually  Yet I don't want to disrupt this silence  A soothing sedation silently veneers me And a lethargy pervades I've always been misinformed by the spectacles That the arrow is far far away Even when it pierced many hearts I believed it was too early to respond And I waited for the right time To deconstruct all the hierarchies But right time is fluid, floating and therefore can't be located And the procrastinated revolutionary affected by materialism Aberrated from his path Now it is too late The arrow is piercing my heart Still I don't want to break the silence Coz the right time is far far away